---
title: "പൊയിലൂരിൽ സ്ഫോടനത്തിൽ കുട്ടിക്ക് വിരലുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് കൂടുതൽ നടപടിക്ക് ; ആഹ്ലാദ പ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കും"
english_title: "Police to take further action in Poilur blast incident where child lost fingers; case to be registered against those who celebrated*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/358786/Police to take further action in Poilur blast incident where child lost fingers; case to be registered against those who celebrated"
published_at: "2026-05-11T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01d01825084_1001232089.jpg"
keywords: []
---

# പൊയിലൂരിൽ സ്ഫോടനത്തിൽ കുട്ടിക്ക് വിരലുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് കൂടുതൽ നടപടിക്ക് ; ആഹ്ലാദ പ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കും

> **Lead Summary:** കഴിഞ്ഞദിവസമാണ് കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലുപറമ്പത്ത് വാടകക്ക് താമസിക്കുന്ന സഫീറിന്റെയും ഷഹിനയുടെയും മകനായ മുഹമ്മദ് ഷഹദിലിന് സ്ഫോടക വസ്തു പൊട്ടി രണ്ട് കൈവിരലുകൾ നഷ്ടമായത്.

## Article Content

കഴിഞ്ഞദിവസമാണ് കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കല്ലുപറമ്പത്ത് വാടകക്ക് താമസിക്കുന്ന സഫീറിന്റെയും ഷഹിനയുടെയും മകനായ മുഹമ്മദ് ഷഹദിലിന് സ്ഫോടക വസ്തു പൊട്ടി രണ്ട് കൈവിരലുകൾ നഷ്ടമായത്.

കുട്ടികൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കൈയിലെടുത്ത വസ്തു പൊട്ടിത്തെറിച്ചുവെന്നും, എവിടെ നിന്നാണ് ഈ വസ്തു എത്തിയ തെന്ന സംശയം ഉയർന്നിരുന്നു.

ഇതേത്തുടർന്നാണ് കൂത്ത്പറമ്പ് എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പൊലീസ് ശാസ്ത്രീയ അന്വേഷണത്തിന് മുതിർന്നത്.

സംഭവത്തിന് തലേദിവസം പ്രദേശത്ത് തിരഞ്ഞെടുപ്പ് വിജയ ത്തിന്റെ ആഹ്ലാദപ്രകടനം നടന്നിരുന്നു. അതിൽ ഉപയോഗിച്ച പടക്കങ്ങളിലൊന്ന് കുട്ടികളുടെ വീടിന് സമീപമുണ്ടായിരുന്നു. ഓലപ്പടക്കമായിരുന്നു അത്. അത് എടുത്തുകൊണ്ടുവന്ന കുട്ടികൾ വീട്ടിലെ കർട്ടനു വേണ്ടി ഉപയോഗിച്ച സ്റ്റീൽ ബോൾ പോലുള്ള സാധനം എടുത്ത് അതിൽ ഓലപ്പടക്ക ത്തിലെ സ്ഫോടക വസ്തുക്കൾ നിറച്ചശേഷം തീകൊളുത്തിയപ്പോ ഴായിരുന്നു സ്ഫോടനം നടന്ന് കുട്ടിക്ക് പരിക്കേറ്റത്.

കൊളവല്ലൂർ എസ്.ഐ: കെ. അഖിൽ, എ.സി.പിയുടെ സ്ക്വാഡംഗങ്ങളായ സുധീഷ്, പ്രജീഷ്, വിജേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

ആഹ്ലാദപ്രകടനത്തിൽ പടക്കം ഉപയോഗിച്ചവർക്കെതിരെയും പോലീസ് കേസെടുക്കും. സംഭവദിവസം പടക്കശാലകൾ അടച്ചിടാൻ ഉത്തരവുണ്ടായിരുന്നു. എന്നിട്ടും എവിടെ നിന്നാണ് പടക്കം കിട്ടിയതെന്ന കാര്യവും അന്വേഷണപരിധിയിൽ വരും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/358786/Police to take further action in Poilur blast incident where child lost fingers; case to be registered against those who celebrated)